ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ്

തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയിൽ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തിൽ ദിലീപ് പങ്കെടുക്കുന്നത്. ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലായ ശേഷം ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയിരുന്നു.

പിന്നീട് പുറത്ത് വന്നപ്പോൾ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

You may have missed

error: Content is protected !!