ഡൽഹിയിൽ തീപിടുത്തം 17 മരണം

ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിൽ തീപിടുത്തം. പതിനേഴ് പേർ വെന്തുമരിച്ചു. മരിച്ചവരിൽ സ്ത്രീകളുമുണ്ടെന്ന് സൂചന. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അനേകം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.

30 യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . തീയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രണ്ടാം നിലയിൽ നിന്ന് ചാടി ഒരാളുടെ കാലൊടിഞ്ഞു.

error: Content is protected !!