സി.പി.എമ്മിനെതിരെ വീണ്ടും സി .പി.ഐ

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനമുള്ളത്.

സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പ്രധാന വിമർശനം. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നും, സിപിഐ പ്രകടിപ്പിക്കുന്ന വിയോജിപ്പുകള്‍ക്ക് പൊതുസമൂഹത്തിന്‍റെ അംഗീകാരമുണ്ടെന്നും ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ട്‍. കേരള കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫിന് ആവില്ലെന്നും സമ്മേളനം വിലയിരുത്തി. കാട്ടാക്കടയിൽ നടക്കുന്ന സമ്മേളനത്തിലെ റിപ്പോർട്ടാണ് പുറത്തായത്.

കെ.എം.മാണിയെ ഇടതു മുന്നണിയിലെത്തിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ രൂക്, വിമർശനമാണ് രാഷ്ട്രീയ റിപ്പോർട്ടിലുള്ളത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത എൽഡിഎഫിന് കേരള കോൺഗ്രസിനെ ഉൾക്കൊള്ളാൻ ആവില്ലെന്നും മാണിയുടെ മകൻ സോളാർ കേസിൽ പ്രതിയെന്നു തെളിഞ്ഞിട്ടുണ്ടെന്നും പറയുന്ന റിപ്പോർട്ടിൽ മാണിക്കെതിരെ എൽഡിഎഫ് നേരത്തെ എടുത്ത നിലപാടുകളും ഓർമിപ്പിക്കുന്നുണ്ട്.

error: Content is protected !!