എകെജിക്കെതിരായ പരാമര്‍ശം: വി.ടി.ബൽറമിനെതിരെ കോണ്‍ഗ്രസ്

സമൂഹമാധ്യമത്തിൽ എകെജിക്കെതിരെ വി.ടി.ബൽറാം എംഎൽഎ നടത്തിയ വിവാദ പരാമർശം തെറ്റെന്നു കെപിസിസി അധ്യക്ഷൻ എം എം ഹസന്‍. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും എം എം ഹസന്‍ വിശദമാക്കി.

വിടി ബല്‍റാം പറഞ്ഞത് ബൽറാം പറഞ്ഞത് കോൺഗ്രസ്‌ നിലപാടല്ല‍െന്ന് ഹസന്‍ വ്യക്തമാക്കി. എകെജിക്കെതിരായ പരാമർശം തെറ്റാണെന്നും ഹസന്‍ പറഞ്ഞു. ബൽറാമുമായി സംസാരിച്ചെന്നും പരാമര്‍ശത്തില്‍ വിശദീകരണം തേടിയെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ സോഷ്യൽ മീഡിയിയലെ ചർച്ചക്കിടെ ഉണ്ടായ വ്യക്തിപരമായ അഭിപ്രായം എന്ന് ബൽറാം വിശദീകരിച്ചുവെന്ന് ഹസന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങിനെ പറയരുത് എന്ന് ഹസ്സൻ മുന്നറിയിപ്പ് നല്‍കി.

എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമർശം പരിധി കടന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കെപിസിസിപ്രസിഡന്റ് പറഞ്ഞത് കോൺഗ്രസിന്റെ പൊതു അഭിപ്രായമെന്നും ഉമ്മൻ ചാണ്ടി വിശദമാക്കി.

error: Content is protected !!