എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്; മുഖ്യമന്ത്രി

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്റ്റേഷനുകളിൽ തെറിയും മർദനവും വേണ്ടെന്നും അങ്ങനെയുള്ളവർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ പൊലീസിന് ഐ.എസ്.ഒ അംഗീകാരം നൽകിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്. ഇക്കാര്യം പൊലീസിന് ഓർമവേണം. അത്തരക്കാർക്ക് സർവീസിൽ തുടരാനും ബുദ്ധിമുട്ടാകും. ദുഷ്പേര് കേൾപ്പിക്കുന്നവരെ സംരക്ഷിക്കില്ല. കൊല്ലത്ത് ഇന്നലെ നടന്ന പൊലീസ് അതിക്രമത്തെപ്പറ്റി കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!