പയ്യന്നുരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് അപകടത്തില്‍പെട്ടു ,8 വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽ പെട്ടു. എട്ടോളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമാണ് അപകടം ഉണ്ടായത്.

ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പയ്യന്നൂരിലെ ഷേണായി സ്മാരക സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളാണു ബസ്സിൽ ഉണ്ടായിരുന്നത്‌

error: Content is protected !!