എകെ ആന്റണിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

കോണ്‍ഗ്രസ് ദേശീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35)ആണ് മരിച്ചത്. ദില്ലി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഒൗദ്യോഗിക വസതിയോട് ചേര്‍ന്നുള്ള ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ്
സഞ്ജയ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് സിംഗിനെ മരിച്ച നിലിയല്‍ കണ്ടെത്തിയ വിവരം ആന്റണയിടെ വീട്ടില്‍ നിന്ന് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ദില്ലി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദഹേം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി ആന്റണിയുടെ ദില്ലിയിലെ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു സഞ്ജയ് സിംഗ്.സംഭവത്തില്‍ ദുരുഹത ഉണ്ടെന്നാണ് ദില്ലിയിലെ രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

error: Content is protected !!