ധർമ്മടത്ത് സി.പി.എം ,ബി.ജെ.പി സംഘർഷം തുടരുന്നു

ധ​ർ​മ​ട​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നു​ നേ​രേ അ​ർ​ധ​രാ​ത്രി ബോം​ബാ​ക്ര​മ​ണം ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​നു​നേ​രേ ന​ട​ന്ന അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഞായറാഴ്ച രാ​ത്രി ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നും നേ​രേ ബോ​ബാ​ക്ര​മ​ണം ന​ട​ന്ന​ത്.

ധ​ർ​മ​ടം സ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​മാ​യ ഗു​രു​മ​ന്ദി​ര​ത്തി​നു​നേ​രേ​യാ​ണ് ബോം​ബേ​റു​ണ്ടാ​യത് . ധ​ർ​മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന ന​ട​ത്തി.

ശ​നി​യാ​ഴ്ച രാ​ത്രി ധ​ർ​മ​ടം സ്വാ​മി​ക്കു​ന്നി​ലെ സി​പി​എം ഓ​ഫീ​സി​നു​നേ​രേ അ​ക്ര​മം ന​ട​ന്നി​രു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ഓ​ഫീ​സ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു.

error: Content is protected !!