ഗുജറാത്ത്‌ സര്‍ക്കാറില്‍ തമ്മില്‍പ്പോര്: ബിജെപി പ്രതിരോധത്തില്‍

ഗുജറാത്തിൽ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ രംഗത്ത്. താൻ ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേലിന്‍റെ ഭീഷണി. മൂന്നു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ചൂണ്ടിക്കാണിച്ച് നിതിൻ പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും കത്തയച്ചു.

ധനം, നഗരവികസനം, പെട്രോളിയം തുടങ്ങിയ വകുപ്പുകൾ ലഭിക്കണമെന്നാണ് നിതിൻ പട്ടേലിന്‍റെ ആവശ്യം. എന്നാൽ മുഖ്യമന്ത്രി വിജയ് രൂപാണി ഈ വകുപ്പുകൾ അദ്ദേഹത്തിനു നൽകിയിരുന്നില്ല. ഇതോടെയാണ് മന്ത്രിസഭയിൽ തർക്കങ്ങൾ ഉടലെടുത്തത്. 12 എംഎൽഎമാരാണ് നിതിൻ പട്ടേലിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെയാണ് ഗുജറാത്തിൽ ബിജെപി പ്രതിരോധത്തിൽ ആയിരിക്കുന്നത്.

അതേസമയം നിതിൻ പട്ടേലിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് സംവരണ നേതാവ് ഹാർദിക് പട്ടേലും രംഗത്തെത്തി. രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സർക്കാർ രൂപികരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

error: Content is protected !!