മുംബൈ തീപ്പിടുത്തം :സെൽഫി വില്ലനായി

സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ പ​ബ്ബി​ൽ 14 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തി​ന് സെ​ൽ​ഫി​യും കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ചി​ല​ർ പു​റ​ത്തേ​ക്കു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​ത​ന്നെ കി​ട​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി.

മ​ദ്യ​ല​ഹ​രി​യി​ൽ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ ത​ട​സം സൃ​ഷ്ടി​ച്ച് തീ​പി​ടി​ത്ത​ത്തി​ന്‍റെ സെ​ൽ​ഫി​യെ​ടു​ക്കാ​നാ​ൻ ചി​ല​ർ ശ്ര​മി​ച്ച​താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ച്ച​ത്. വാ​തി​ൽ അ​ട​ഞ്ഞ​തോ​ടെ കെ​ട്ടി​ട​ത്ത​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ താ​മ​സം നേ​രി​ട്ടു. സെ​ൽ​ഫി ഭ്ര​മ​ക്കാ​രെ പു​റ​ത്തേ​ക്കു മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് മ​റ്റു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​തി​ൽ‌ അ​മി​ത​മാ​യി മ​ദ്യം ക​ഴി​ച്ച​വ​രി​ൽ പ​ല​രും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ പു​റ​ത്തേ​ക്കു​വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​ങ്ങു​ത​ടി​യാ​യി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സേ​നാ​പ​തി മാ​ർ​ഗി​ലെ ക​മ​ല മി​ൽ​സി​ന്‍റെ ആ​റു​നി​ല​ക്കെ​ട്ടി​ട​ത്തി​നാ​ണു തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ‌ 21 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മ​രി ച്ച​വ​രി​ൽ 11 പേ​ർ സ്ത്രീ​ക​ളാ​ണ്. ടൈം​സ് നൗ, ​ഇ​ടി നൗ, ​ടി​വി9 മ​റാ​ഠി എ​ന്നീ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളും ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ പ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. 29-ാം ജ​ന്മ​ദി​ന​മാ​ഘോ​ഷി​ച്ച കു​ഷ്ബു ബ​ൻ​സാ​ലി​യും ബ​ർ ത്ത്ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു ത്ത ​സു​ഹൃ​ത്തു​ക്ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

error: Content is protected !!