ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.98 പോയിന്‍റ് ഉയര്‍ന്ന് 40,165.03ലും നിഫ്റ്റി 13.10 പോയന്‍റ് ഉയര്‍ന്ന് 11,890.60ലുമാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക്തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വാഹനം, ഓയില്‍ ആന്‍റ് ഗ്യാസ് ഓഹരികള്‍ നഷ്ടത്തിലായി.

ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഗ്രാസിം, ആക്സിസ് ബാങ്ക്, ഐടിസി, തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്,യെസ് ബാങ്ക്, ടിസിഎസ്, ഐഒസി, എച്ച്‌സിഎല്‍ ടെക്,ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

error: Content is protected !!