റബ്ബറിന് പുത്തൻ പ്രതീക്ഷകൾ…

ആ​ഗോ​ള ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ബ​ർ ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന താ​യ്‌​ല​ൻ​ഡ് വീ​ണ്ടും ഉ​ത്പാ​ദ​നം വെ​ട്ടി കു​റ​യ്ക്കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ത്ത​രം ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നാ​ണ് നീ​ക്കം. ഇ​തു വ​ഴി ഉ​ത്പാ​ദ​ന​ത്തി​ൽ 30 മു​ത​ൽ 45ല​ക്ഷം ട​ൺ കു​റ​വ് സം​ഭ​വി​ക്കും.

റ​ബ​ർ​വി​ല 2010നു ​ശേ​ഷം 50 ശ​ത​മാ​നം താ​യ്‌​ല​ൻ​ഡി​നെ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ക്കി. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ടി​വ് സി​ന്ത​റ്റി​ക് റ​ബ​ർ​വി​ല ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത് സ്വാ​ഭാ​വി​ക റ​ബ​റി​നും തി​രി​ച്ച​ടി​യാ​യി. ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ​ക്കു പു​തു​ജീ​വ​ൻ പ​ക​രാ​ൻ ഇ​ന്തോ​നേ​ഷ്യ​യും മ​ലേ​ഷ്യ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ള്ള നീ​ക്ക​ത്തി​ലാ​ണ് താ​യ്‌​ല​ൻ​ഡ്. താ​യ​ല​ൻ​ഡ് അ​വ​രു​ടെ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ൽ 90 ശ​ത​മാ​ന​വും ക​യ​റ്റു​മ​തി ന​ട​ത്തു​ക​യാ​ണ്.

ടോ​ക്കോ​മി​ൽ റ​ബ​ർ ബു​ള്ളി​ഷ് ട്ര​ൻ​ഡി​ലാ​ണ്. കി​ലോ 190 യെ​ന്നി​നു മു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 205 യെ​ന്നി​ലേ​ക്കു ഉ​യ​രാ​നു​ള്ള നീ​ക്ക​ത്തി​ന് ക്രൂ​ഡ് ഓ​യി​ൽ അ​വ​സ​രം ഒ​രു​ക്കാ​ൻ ഇ​ട​യു​ണ്ട്. ഒ​പെ​ക് ഉ​ത്പാ​ദ​നം കു​റ​ച്ച​തും, യു​എ​സ്-​ചൈ​ന വ്യാ​പാ​ര​പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് ക​ണ്ടു​തു​ട​ങ്ങി​യ​തും റ​ബ​റി​നു നേ​ട്ട​മാ​കും.

സം​സ്ഥാ​ന​ത്ത് റ​ബ​ർ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തോ​ടെ കൊ​ച്ചി, കോ​ട്ട​യം, മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ൽ കൂടു​ത​ൽ ച​ര​ക്ക് വി​ല്പ​ന​യ്ക്കെ​ത്തി. ഇ​തി​നി​ടെ ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ നാ​ലാം ഗ്രേ​ഡ് ഷീ​റ്റ് വി​ല 12,500ൽ​നി​ന്ന് 12,400ലേ​ക്കു താ​ഴ്ത്തി. അ​ഞ്ചാം ഗ്രേ​ഡ് 12,100 രൂ​പ​യി​ലാ​ണ്. ലാ​റ്റ​ക്സ് കി​ലോ 85 രൂ​പ​യി​ൽ കൈ​മാ​റ്റം ന​ട​ന്നു.

error: Content is protected !!