പാപ്പിനിശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂർ പാപ്പിനിശ്ശേരിയില്‍ വ്യാഴാഴ്ച രാത്രി  ഫാത്തിമ ഹൈപ്പർമാർക്കറ്റിന്റെ മുന്നിൽ നിന്ന് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ മാട്ടൂൽ സെൻട്രലിലെ മുഹമ്മദിൻറെ മകൻ എ.മശ്ഹൂദ് (23) മരിച്ചു.

ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണ മശ്ഹൂദിനെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.

error: Content is protected !!