മുന്നോക്ക സംവരണ ബില്ലിന് സ്വാഗതം : പി.എസ് ശ്രീധരൻപിള്ള

ഉയര്‍ന്ന ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ബില്ലിനെ സംസ്ഥാന ബിജെപി ഘടകം സ്വാഗതം ചെയ്യുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള. ഈ ബില്ലിലൂടെ കേരളത്തിലെ ഹിന്ദു ഇതര വിഭാഗത്തിലുള്ളവർക്കും ആനുകൂല്യം ലഭിക്കും.

ലീഗിനെയും സിപിഐയുടെയും നിലപാട് സംബന്ധിച്ച് അവര്‍തന്നെ വിശദീകരിക്കണം. മലബാറിലെ മുസ്ലിങ്ങൾക്ക് മാത്രമുള്ള പ്രസ്ഥാനമായി ലീഗ് ചുരുങ്ങുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. രാജ്യത്തെ സംവരണമില്ലാത്ത മുസ്ലിങ്ങൾക്കും ബില്ല് സഹായകരമാകും. ബില്ല് ഇരുസഭകളിലും പാസായ സന്തോഷം പങ്കുവെച്ച് മറ്റന്നാൾ ആഹ്ളാദ ദിനമായി കേരള ബിജെപി സംസ്ഥാ ഘടകം ആചരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

അക്രമം ഉണ്ടായപ്പോൾ ബിജെപി കർശന നിലപാട് എടുത്തു. അക്രമങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങൾക്ക് പരിരക്ഷ ലഭിക്കണം.  കേരളത്തിലെ മാധ്യമങ്ങളുടെ സിപിഎം ഫ്രാക്ഷൻ ആണ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. ഹർത്താലിനിടെ കാസർഗോഡ് മനോരമ ന്യൂസ് സംഘത്തെ ആക്രമിച്ചത് സിപിഎമാണെന്ന വാർത്ത പുറത്തുവന്നു. യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയാറാകണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

You may have missed

error: Content is protected !!