ജീവ കാരുണ്യ യാത്രയുമായി അഴിക്കൽ ഫെറി കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ

അഴിക്കോട് ഗ്രാമപഞ്ചായത്തിലെ അഴിക്കൽ പെരിയക്കോവിൽ റോഡിലുള്ള ഭഗത് സിംഗ് കോളനിയിൽ താമസക്കാരനായ ശ്രീ പൊങ്ങാടൻ ഷൈജു ( s/o ഉത്തമൻ) 40 വയസ്സ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിലാണ്. കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിൽ നിന്നാണ് ചികിത്സിക്കുന്നത്. രണ്ടു വൃക്കകളും പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണ് . അടിയന്തിരമായി ഒരു വൃക്ക മാറ്റിവെച്ചെങ്കിൽ ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുകയുള്ളു.

സൗജന്യ ദാതാവിനെ ലഭിക്കുകയാണെങ്കിൽ തന്നെ ഏകദേശം 15 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇത്രയും വലിയ ഒരു തുക ചെലവഴിച്ച് ചികിത്സിക്കാൻ പെയിൻ്റിങ്ങ് തൊഴിലാളിയായ ഈ യുവാവിൻ്റെ നിർദ്ദന കുടുംബത്തിന് സാധിക്കില്ല. ഷൈജുവിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഹാശ്മി വായനശാല കേന്ദ്രീകരിച്ച് ഒരു ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിച്ച് വരുന്നുണ്ട്. കമ്മിറ്റിയുടെ ധന ശേഖരണാർത്ഥം 30/5/24 ഇന്ന് അഴിക്കൽ ഫെറി കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ കാരുണ്യയാത്ര നടത്തുകയാണ്. ഇതിന്റെ ഫ്ലാഗ് ഓഫ് അഴീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. അജീഷ് നിർവ്വഹിച്ചു. 25 ബസ്സുകളാണ് ഇന്ന് ജീവ കാരുണ്യ യാത്ര നടത്തുന്നത്.

error: Content is protected !!