അവയവ കടത്ത്; പ്രതി സാബിത്ത് നാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കേസിൽ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സാബിത്തിന് നാല് പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു എന്നും തൃശ്ശൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നും പൊലീസ് കണ്ടെത്തി. അവയവ കച്ചവടം നടത്തിയ ശേഷം ഈ അക്കൗണ്ടുകളിലൂടെയാണ് ഇയാൾക്ക് പണം ലഭിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.അവയവ കച്ചവടത്തിൽ സാബിത്തിന് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട് ഹൈദരാബാദിലെ ഒരു ഡോക്ടറാണ് ഇന്ത്യയിൽ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് എന്നും സാബിത്ത് മൊഴി നൽകി.

അവയവ കച്ചവട കേസിൽ അറസ്റ്റിലായ സാബിത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് ഹൈദരാബാദിലുള്ള ഒരു ഡോക്ടർ ആണ് ഇന്ത്യയിലെ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് എന്ന് വ്യക്തമാക്കിയത്. ഇയാളെ താൻ കണ്ടിട്ടില്ല എന്നും സാബിത്ത് മുടി നൽകിയിട്ടുണ്ട് എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അതിനിടെ സാബിത്തിന് നാല് പാസ്‌പോർട്ടുകൾ ഉണ്ടോ എന്നും ഇത് നാലും വ്യാജമാണോ എന്നത് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അതിനിടെ സാബിത്തിന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ സുഹൃത്തുക്കളാണ് അവയവ കച്ചവടത്തിന്റെ പണം ഈ അക്കൗണ്ടുകളിലേക്ക് കൈമാറിയിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് ഇവരെ പോലീസ് നിരീക്ഷണത്തിൽ നിലനിർത്തിയിരിക്കുകയാണ് സാബിത്തിനെ കസ്റ്റഡിയിൽ ലഭിച്ചുകഴിഞ്ഞാൽ ഇവരെയും അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.

error: Content is protected !!