വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രതേ്യക ബസ് സര്‍വീസ്
 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ജൂണ്‍ നാലിന് രാവിലെ ആറ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍മയ ഇനസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് എത്താന്‍ പ്രതേ്യക കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തി. ചാല ചിന്‍ ടെക്കില്‍ രാവിലെ ആറ് മണിക്ക്  എത്തി ചേരും വിധം ഒമ്പത് സ്ഥലങ്ങളില്‍ നിന്നാണ് പ്രതേ്യക ബസ് സര്‍വ്വീസ്.
സമയം, പുറപ്പെടുന്ന സ്ഥലം എന്ന ക്രമത്തില്‍.  പുലര്‍ച്ചെ 4.45 – പയ്യന്നൂര്‍ – പഴയങ്ങാടി വഴി കണ്ണൂര്‍.  3.20, 4.40 – പയ്യന്നൂര്‍ – തളിപ്പറമ്പ വഴി കണ്ണൂര്‍. അഞ്ച് മണി – തളിപ്പറമ്പ -എന്‍ എച്ച് വഴി കണ്ണൂര്‍.  4.45 – ഇരിട്ടി – മട്ടന്നൂര്‍, ചാലോട് വഴി കണ്ണൂര്‍. 5.20 -കൂത്തുപറമ്പ – മമ്പറം, ചാല വഴി കണ്ണൂര്‍. 4.45 –  അടുവാപ്പുറം – ഇരിക്കൂര്‍, ശ്രീകണ്ഠപുരം വഴി കണ്ണൂര്‍.  4.10 – കുടിയാന്‍മല – നടുവില്‍, തളിപ്പറമ്പ വഴി കണ്ണൂര്‍.  അഞ്ച് മണി, 5.30 – തലശ്ശേരി – എന്‍ എച്ച് വഴി കണ്ണൂര്‍.  5.50 – കണ്ണൂര്‍ – ചാല ചിന്‍മയ.

മിനി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 31 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ടീച്ചേര്‍സ് (ഫിസിക്‌സ്, ഇംഗ്ലീഷ്), പി ആര്‍ ഒ, ഹോസ്റ്റല്‍ വാര്‍ഡന്‍, സോഷ്യല്‍/ഡിജിറ്റല്‍ മീഡിയ എക്‌സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, കണ്‍ടെന്റ് റൈറ്റര്‍, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ട്രെയിനി, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ടെക്‌നിഷ്യന്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, എം കോം/ ബി കോം, ഐ ടി ഐ/ ഡിപ്ലോമ (സോഷ്യല്‍/ഡിജിറ്റല്‍ മീഡിയ, ഓട്ടോമൊബൈല്‍, ഗ്രാഫിക് ഡിസൈനിങ്), ബി എസ് സി/എം എസ് സി കെമിസ്ട്രി.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെപകര്‍പ്പും, 250 രൂപയും,  ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: 0497  2707610, 6282942066.

സീറ്റ് ഒഴിവ്

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0497 2706790, 9747541481, 9497859272.

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും ഖാദി ഗ്രാമ സൗഭാഗ്യകളിലും ജൂണ്‍ ഒന്ന് വരെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ.റിബേറ്റ് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കടല്‍ രക്ഷാ പ്രവര്‍ത്തനം: റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു
ഈ വര്‍ഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റസ്‌ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അേപക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  മെയ് 28ന് നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.  ഫോണ്‍: 0497 2732487, 9496007039.

അപേക്ഷ ക്ഷണിച്ചു

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖല കേന്ദ്രത്തില്‍ ജൂണില്‍ തുടങ്ങുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ് എസ് എല്‍ സി), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ജി എസ് ടി യൂസിങ് ടാലി (പ്ലസ്ടു കോമേഴ്‌സ്/ വി എച്ച് എസ് സി കോമേഴ്‌സ്) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0497 2702812.  വെബ്‌സൈറ്റ്: www.lbscentre.kerala.gov.in.
error: Content is protected !!