വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഒഡിഷയിലുള്ള കോരാപുട്ട് ഡിവിഷനില്‍ എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ  അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 27.
ശ്രീരാമം ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പിന്റെ കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ബ്രാഞ്ചുകളില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, എക്‌സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ മെയ് 27നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

രേഖകള്‍ ഹാജരാക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 മായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്കിന് കീഴിലുള്ള കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം എന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ടാക്‌സി വാഹനങ്ങള്‍ വാടക അനുവദിക്കുന്നു.  ഇതിനായി അഅര്‍ ടി ഒ നല്‍കുന്ന അസ്സല്‍ ഉത്തരവ്, ആര്‍ സി ബുക്കിന്റെ കോപ്പി, ഉടമയുടെയും ഡ്രൈവറുടെയും ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അസ്സല്‍ ട്രിപ്പ് ഷീറ്റ്,  ആര്‍ സിയില്‍ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം എന്നിവ കണ്ണൂര്‍ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ ഉടന്‍തന്നെ ഹാജരാക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റ് മാറ്റി

ഇരിട്ടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മെയ് 25ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മെയ് 29ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0490 2490001.

 
ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം;
അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി ബി എസ് ഇ/ ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ഇ സി വിഭാഗങ്ങളിലെയും ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ ഇ സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ ബി സി എച്ച് വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്‌കൂള്‍ പ്രധാനാധ്യാപകര്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ അപേക്ഷ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജൂണ്‍ 15 നകം സമര്‍പ്പിക്കണം.

വനിതാ കമ്മിഷന്‍ അദാലത്ത് വെള്ളിയാഴ്ച

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 24ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

കടല്‍ രക്ഷാ പ്രവര്‍ത്തനം; കണ്‍ട്രോള്‍ റൂം സജ്ജം

മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണ്‍സൂണ്‍കാല കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി. കണ്‍ട്രോള്‍ റൂമിന് അനുബന്ധമായി സുരക്ഷാ ബോട്ടുകളുടെയും ലൈഫ്ഗാര്‍ഡിന്റെയും സേവനം സജ്ജമാക്കിയിട്ടുണ്ട്.  മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന വിവരം കണ്‍ട്രോള്‍ റൂമിന്റെ നമ്പറായ 0497  2732487, 9494007039 (ഫിഷറീസ് അസി.ഡയറക്ടര്‍) ലും അറിയിക്കാവുന്നതാണ്. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാനങ്ങളില്‍ സൂക്ഷിച്ചിരിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

തേക്ക് തൈകള്‍ വില്‍പനക്ക്

കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ബാസ്‌കറ്റഡ് തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ ലഭിക്കും.  ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490    2300971.

ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.  ആറുമാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ശനി/ഞായര്‍/ പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍.  ഓണ്‍ലൈനായി https://app.srccc.in/register ലൂടെ അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 30.  വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.  ഫോണ്‍: 6282880280, 8921272179.

error: Content is protected !!