സംസ്ഥാന മന്ത്രിസഭാ യോ​ഗം ഇന്ന് ചേരും; സമ്പൂർ‌ണ ബജറ്റ് പാസാക്കുക ലക്ഷ്യം

സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. സമ്പൂർ‌ണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേർ‌ക്കാൻ ​ഗവർണർക്ക് ശുപാർശ ചെയ്യും. വാർഡ് വിഭജനത്തിന് ഓർഡിനൻസിന് പകരം ‍ബില്ല് കൊണ്ടുവരാൻ സർക്കാരിന്റെ പ​രി​ഗണനയിൽ ഉണ്ട്.

തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഇത് അനിശ്ചിതത്വത്തിലാണ്. കൂടാതെ മഴക്കെടുതിയും ആരോ​ഗ്യ വകുപ്പിന്റെ അനാസ്ഥയും യോ​ഗത്തിൽ ചർച്ച ചെയ്യും.

error: Content is protected !!