കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷം ബി എ/ ബി എസ് സി/ ബി കോം/ ബി ബി എ/ ബി സി എ/ ബി എ അഫ്സൽ – ഉൽ – ഉലമ ഡിഗ്രി (എസ് ഡി ഇ – സപ്ലിമെന്ററി – 2018 & 2019 പ്രവേശനം മാത്രം) മാർച്ച് 2024 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 21.06.2024, വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കു മുമ്പായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 25.05.2024 വരെയും പിഴയോടു കൂടി 27.05.2024 വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്/ ഫീ രസീത് എന്നിവ സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള അവസാന തീയതി  29.05.2024 വൈകുന്നേരം 5 മണി.

വെയിറ്റേജ് മാർക്ക്

2024 -25  അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിൽ എൻ എസ് എസ്/ എൻ സി സി/ എസ് പി സി/ രാജ്യമുദ്ര/ നന്മമുദ്ര സർട്ടിഫിക്കറ്റ് ഇൻ സ്കൗട്ട്സ് & ഗൈഡ്സ്/ റൈഞ്ചർ/ റോവർ എന്നിവയ്ക്ക് വെയിറ്റേജ് മാർക്ക് അനുവദിക്കുന്നതാണ്. ഹയർ സെക്കണ്ടറി തലത്തിൽ  ഇവയിൽ ഏതെങ്കിലും ഇനത്തിൽ  വെയിറ്റേജ് മാർക്കിന് അർഹതയുള്ളവർ ഇതിനകം ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചുട്ടെണ്ടിങ്കിൽ പ്രൊഫൈൽ ലോഗിൻ ചെയ്തു വെയിറ്റേജ് വിവരങ്ങൾ നൽകാവുന്നതാണ്.

error: Content is protected !!