മുഴപ്പിലങ്ങാട് അടിപ്പാതകളിൽ വെള്ളക്കെട്ട്: കാൽനട യാത്ര ദുഷ്കരം

എടക്കാട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രസൗകര്യത്തിന് പണിതീർത്ത അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഫുട്പാത്തുകള്‍ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

മുഴപ്പിലങ്ങാട് എഫ്.സി.ഐ, കുളം ബസാർ, എടക്കാട് റെയില്‍വേ സ്‌റ്റേഷൻ, എടക്കാട് ബസാർ എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതുമൂലം പൊതുജനങ്ങള്‍ വഴിനടക്കാൻ പ്രയാസപ്പെടുകയാണ്. എടക്കാട് റെയില്‍വേ സ്‌റ്റേഷനും എഫ്.സി.ഐക്കും മുന്നിലെ അടിപ്പാത 12 മീറ്റർ വീതിയില്‍ നിർമിക്കുമ്ബോള്‍ കാല്‍നടക്കാർക്ക് ഇരുവശത്തും രണ്ടടി വീതിയില്‍ നടപ്പാതയും നിർമിക്കുമെന്ന് കമ്ബനി അധികൃതർ പറഞ്ഞിരുന്നു.

ഇത് നടപ്പാക്കാത്തത് കാരണമാണ് ആളുകള്‍ക്ക് വഴിനടക്കാൻ പോലും പറ്റാത്ത ദുരവസ്ഥയുണ്ടായത്. സ്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാർഥികള്‍ക്ക് അടിപ്പാതയിലെ വെള്ളക്കെട്ട് ദുരിതമായി മാറും. അടിപ്പാതകളില്‍ ഉടൻ ഫുട്പാത്ത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റിയും വിഷയത്തില്‍ ഇടപെട്ട് പരാഹരം കാണാൻ തയാറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫുട്പാത്തില്ലെങ്കില്‍ മഴ കനക്കുന്നതോടെ വലിയ തോതില്‍ യാത്രദുരിതമനുഭവിക്കേണ്ടിവരും.

error: Content is protected !!