കനത്തമഴയിൽ കണ്ണൂർ എയർപോർട്ട് മതിൽ തകർന്നു; വീടുകളിൽ വെള്ളം കയറി

കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു വെള്ളം കത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം.
ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൻ്റെ സമ്മർദ്ദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനൻ്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇൻ്റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി.

error: Content is protected !!