മദ്യപിച്ച്ജോലിക്കെത്തുന്നവരെ കണ്ടെത്താൻ വിജിലൻസ് പരിശോധന;പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

വിജിലൻസ് പരിശോധന ശക്തമായതോടെ പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി. ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍ മുടങ്ങിയത് 15 KSRTC സര്‍വീസുകള്‍. മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ KSRTCയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. യാത്രക്കാർ ദുരിതത്തിൽ. ബദൽ സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധനകള്‍ നടന്നത്.കെ.എസ്.ആർ.ടി.സി പത്തനാപുരം ഡിപ്പോയില്‍ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.സ്‌ക്വാഡിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ മറ്റ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി.

ഇന്ന് പുലർച്ചെ മുതലാണ് സ്‌ക്വാഡ് ഡ്യൂട്ടിക്കായെത്തിയ ഡ്രൈവർമാരെ പരിശോധിച്ചത്. പരിശോധനയില്‍ മദ്യപിച്ചു എന്ന് കണ്ടെത്തിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തോടെയാണ് വിവരമറിഞ്ഞ മറ്റു ഡ്രൈവർമാർ ഡ്യൂട്ടിയില്‍ കയറാതിരുന്നത്. ഇതോടെ പല ദീർഘ ഹ്രസ്വ ദൂര സർവ്വീസുകള്‍ മുടങ്ങി.

കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. ഗതാഗതമന്ത്രി കൂടിയായ ഗണേശ് കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് പരിശോധന നടത്തിയത് എന്നാണ് സൂചന.

നേരത്തെ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു നടപടി.

error: Content is protected !!