ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

ആലപ്പുഴയിൽ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തിൽ സഹോദരൻ ബെന്നി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയെ കഴിഞ്ഞ 18 മുതലാണ് കാണാതായത്. വീട്ടു പരിസരത്ത് പൊലീസ് പരിശോധന നടത്തി വരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോർത്തിൽ പരാതി കൊടുത്തത്. പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയത് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. മൃദാദ്ദേഹം കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

error: Content is protected !!