വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ മാറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 26ന് ഇരിട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നടത്താനിരുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ  29ന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0490 2490001.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെ ജി ടി ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്റ് ഡാറ്റാ ഇന്‍ട്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 2954252.

ലോഗോ ക്ഷണിച്ചു
മെയ് മൂന്ന് മുതല്‍ അഞ്ച് വരെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു. ആരോഗ്യരംഗത്ത് കായികമേഖലയുടെ പ്രാധാന്യം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ  സ്വന്തമായി രൂപപ്പെടുത്തിയതായിരിക്കണം. ഡിസൈന്‍ ചെയ്ത ലോഗോ ജെപിഇജെ/പിഡിഎഫ് ഫോര്‍മാറ്റില്‍ logokuhsathleticmeet@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 27നകം ലഭ്യമാക്കണം.
കേരളാ ആരോഗ്യ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പ്പരം അത്ലറ്റുകളാണ് സംസ്ഥാന ഇന്റര്‍ സോണ്‍ അത്ലറ്റിക് മീറ്റിലെ  വിവിധ പുരുഷ-വനിതാ മത്സരങ്ങളില്‍ പങ്കെടുക്കുക
error: Content is protected !!