വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

കാട്ടാനശല്യത്തില്‍ നിന്നും ആറളം ഫാമിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കര്‍ശന സുരക്ഷ നിലവിലുള്ളതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ആര്‍ ആര്‍ ടി, രാത്രികാല പട്രോളിങ്ങിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റര്‍ നീളത്തില്‍ വന്യജീവി സങ്കേത അതിര്‍ത്തിയില്‍ ടി ആര്‍ ഡി എം മുഖേന നിര്‍മ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
വന്യജീവി സങ്കേതത്തില്‍ നിന്ന് ആറളം ഫാമിലേക്കും ടി ആര്‍ ഡി എം മേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണൂര്‍ ആര്‍ ആര്‍ ടി 13-ാം ബ്ലോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടിയൂര്‍ റെയ്ഞ്ച്, ആറളം വൈല്‍ഡ് ലൈഫ് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്ന് രാത്രികാല പട്രോളിങ്ങിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആശുപത്രികളില്‍ പോകുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും സുരക്ഷ ഒരുക്കുന്നുണ്ട്. ആര്‍ ആര്‍ ടി പബ്ളിക് ഇന്‍ഫര്‍മേഷന്‍’ എന്ന പേരില്‍ ആര്‍ ആര്‍ ടി കൊട്ടിയൂര്‍/വൈല്‍ഡ് ലൈഫ് റെയ്ഞ്ച് സ്റ്റാഫ്, പുനരധിവാസ മേഖലയിലെ പ്രൊമോട്ടേര്‍മാര്‍, വാര്‍ഡ് മെമ്പര്‍, മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ടി ആര്‍ ഡി എം സൈറ്റ് മാനജര്‍, ഫാം സെക്യൂരിറ്റി ഓഫീസേര്‍സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിലും ഫാമിലും ആനകള്‍ ഇറങ്ങിയാല്‍ ഈ ഗ്രൂപ്പ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരന് ലഭിക്കും. തുടര്‍ന്ന് രാത്രിയും പകലും ആനയെ തുരത്തി ജനങ്ങള്‍ക്കുള്ള ഭീഷണി ഒഴിവാക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആദ്യവാരത്തില്‍ സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം കണ്ണൂര്‍ വനം ഡിവിഷന്‍ വന്യജീവി സങ്കേതത്തിന് കുറുകെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ താല്‍കാലിക ഫെന്‍സിംഗ് നിര്‍മ്മിച്ചിരുന്നു. ഇതിനൊപ്പം പുനരധിവാസ മേഖലയിലും ഫാമിലുമെത്തുന്ന കാട്ടാനകളെ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഒരാഴ്ചയോളം സ്ഥിരമായി കാട്ടിലേക്ക് തുരത്തിയിരുന്നു. പഴയ ആനമതില്‍ പൊളിച്ച് രാത്രികാലങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കാടിന് സമാനമായി കിടക്കുന്ന ഏക്കറ് കണക്കിന് ഫാമിനകത്തെയും പുനരധിവാസ മേഖലയിലെ താമസമില്ലാത്ത സ്ഥലത്തും നിലയുറപ്പിക്കുന്നുണ്ട്. ഈ ആനകളെ കണ്ടെത്തി ആര്‍ ആര്‍ ടിയുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്താറുണ്ട്. ആനമതില്‍ പൂര്‍ത്തിയായാല്‍ ഫാമിലെയും പുനരധിവാസ മേഖലയിലെയും ആന ശല്യത്തിന് ശാശ്വത പരിഹാരമാവുമെന്നും ആതുവരെ മേഖലയില്‍ ആര്‍ ആര്‍ ടിയുടെ സേവനം രാവും പകലും ലഭ്യമായിരിക്കുമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പ്രത്യേക പട്രോളിങ്ങ് ടീമിനെ 8547602678, 8547602635, 8547603440, 8547602641, 8547602644, 8547602647  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ
രണ്ടാംഘട്ട പരിശോധന നടന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന വെള്ളിയാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന 12 സ്ഥാനാര്‍ഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റര്‍, വൗച്ചര്‍, രസീത് എന്നിവ ഹാജരാക്കി. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളില്‍ ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പുസ്തകമനുസരിച്ച് വ്യത്യാസം കാണിച്ചവയ്ക്ക് നോട്ടീസ് നല്‍കി. കണക്കിലെ പിഴവുകള്‍ 48 മണിക്കൂറിനുള്ളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് തിരുത്തി നല്‍കണം. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന നടത്തുന്നത്. അവസാനഘട്ട പരിശോധന ഏപ്രില്‍ 24നാണ്.

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ജില്ലയിലെ ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുളളവരുമായ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നതിനും വോട്ട് ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതിനും ആവശ്യമായ വീല്‍ ചെയറുകള്‍, പിക് ആന്റ്് ഡ്രോപ്പ്, വളണ്ടിയര്‍ സേവനങ്ങള്‍, പോളിങ് ബൂത്തിലെ സഹായങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഏപ്രില്‍ 20 മുതല്‍ ഹെല്‍പ്പ് ഡെസ്്ക് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുളള സമയത്ത് സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍:0497 2997811, 8281999015.

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വെക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.  കെല്‍ട്രോണ്‍  മാസ്റ്റര്‍ കിഡ് (മൂന്നാം ക്ലസ് മുതല്‍ ഏഴാം ക്ലാസുവരെ), ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ്  പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രാണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 2954252.
error: Content is protected !!