വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി വ്യാഴാഴ്ച മുതല്‍

പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്സി) വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന സെന്ററുകളില്‍ ഏപ്രില്‍ 18,19,20 തീയതികളില്‍ വിഎഫ്സി പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒമ്പതിന് മുമ്പ് അപേക്ഷ നല്‍കിയവരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം വോട്ടിങ്ങിനായി ലഭ്യമായിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമായവരെ എസ്എംഎസ് വഴി വിവരം അറിയിക്കും.    https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റിലും ഈ പേര് വിവരം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വിഎഫ്സിയില്‍ ഏപ്രില്‍ 18ന് വോട്ട് രേഖപ്പെടുത്താനാകൂയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇക്കാര്യം ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണം.

ഏപ്രില്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിച്ച മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാരായ 776 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം ലഭ്യമായിരിക്കുന്നത്. അതിനുശേഷം ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കിയവരുടെ ബാലറ്റുകള്‍ അടുത്ത ഘട്ടത്തില്‍ എത്തും. പോളിങ്ങ് ഡ്യൂട്ടി ഒഴികെ മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ജീവനക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഏപ്രില്‍ 22,23,24 തീയതികളില്‍ വോട്ടിങ്ങിന് സൗകര്യം ഒരുക്കുക.

പോസ്റ്റല്‍ ബാലറ്റിന് ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ളവര്‍ അവസാന ദിവസത്തിലേക്ക് കാത്ത് നില്‍ക്കാതെ അപേക്ഷകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍മ്പത്  വരെ 992 അപേക്ഷകള്‍ മറ്റ് ജില്ലകളിലേക്ക് അയച്ചു. അതിനു ശേഷം ഏപ്രില്‍ 15 വരെ ലഭിച്ച 750 അപേക്ഷകളും ബന്ധപ്പെട്ട ജില്ലകളിലേക്ക് അയച്ചു.

സഹവാസ ക്യാമ്പ് തുടങ്ങി
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ പി പി മാണി ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി പ്രശാന്ത് അധ്യക്ഷത  വഹിച്ചു.  എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.കാഞ്ചന ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സരസ്വതി, ഹെഡ്മിസ്ട്രസ് ഒ പി ഷൈലജ, ഡോ.ബേബി ചോറന്‍, എം അസീസ്, പി രവീന്ദ്രന്‍, ടി പി അനുഷ,     യു ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി ഏപ്രില്‍ 19ന് രാവിലെ 8.30 മുതല്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പും യോഗ പരിശീലനവും സ്‌കൂളില്‍ നടക്കും.

അസാപില്‍ പാട്ടുകാരുടെ സംഗമം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  പാട്ടുകാരുടെ സംഗമത്തിനായി  ഏപ്രില്‍ 28 ന് രാവിലെ 10 മുതല്‍ 12 വരെ മ്യൂസിക് ക്ലബിന്റെ വിരുന്നൊരുക്കുന്നു. പരിപാടിയില്‍  പ്രായഭേദമന്യേ എല്ലാ പാട്ടുകാര്‍ക്കും ആസ്വാദകര്‍ക്കും പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/LBurEsGNgMwfdzaN7 ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 80758 51148, 96330 15813, 7907828369.

കെല്‍ട്രോണില്‍ ഫ്രീ വര്‍ക്ക് ഷോപ്പ്

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് ഏപ്രില്‍ 19, 20 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും.  താല്‍പര്യമുള്ളവര്‍ 9072592412, 9072592416 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

error: Content is protected !!