വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലയില്‍ അഞ്ച് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ച് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായതായി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 1866 ആയി. പയ്യന്നൂര്‍ മണ്ഡലത്തിലെ 116A രാമന്തളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍(പഴയകെട്ടിടത്തിന്റെ കിഴക്ക് ഭാഗം), തളിപ്പറമ്പ് മണ്ഡലത്തിലെ 158A പള്ളിപ്പറമ്പ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍(പടിഞ്ഞാറ് ഭാഗം), ധര്‍മടം മണ്ഡലത്തിലെ 2A ചെമ്പിലോട് സെന്‍ട്രല്‍ എല്‍ പി സ്‌കൂള്‍(മധ്യ ഭാഗം), മട്ടന്നൂര്‍ മണ്ഡലത്തിലെ 50A പാലോട്ട്പള്ളി എന്‍ ഐ എസ് എല്‍പി സ്‌കൂള്‍ (പഴയ കെട്ടിടം), 51A പരിയാരം യു പി എസ്(വടക്ക് ഭാഗം) എന്നിവയാണ് ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍. ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ അംഗീകരിച്ചതോടെ ജില്ലയിലെ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം ചുവടെ. പയ്യന്നൂര്‍ മണ്ഡലം-181, തളിപ്പറമ്പ്-196, ധര്‍മടം-165, മട്ടന്നൂര്‍-172, കല്യാശ്ശേരി -170, ഇരിക്കൂര്‍-184, അഴീക്കോട്-154, കണ്ണൂര്‍- 149, പേരാവൂര്‍- 158, തലശ്ശേരി- 165, കൂത്തുപറമ്പ്- 172 എന്നിങ്ങനെയാണ് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം.

സൗഹൃദ ക്രിക്കറ്റ് മത്സരം ഏഴിന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴിന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴ് മണി വരെയാണ് മത്സരം. റവന്യൂ വകുപ്പ്, ജില്ലാ ഫോറസ്റ്റ് ഓഫീസ് എന്നിവരടങ്ങിയ ടീം കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ പോലീസ് എന്നിവരുടെ ടീമിനെ നേരിടും.

സിവില്‍ സര്‍വീസ് പരിശീലനം

കേരളത്തിലെ സംഘടിത-അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐ എ എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍/ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ്  ഉള്‍പ്പെടെ വാങ്ങി അപേക്ഷിക്കണം. പത്തുമാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20.  ഫോണ്‍: 0471-2479966, 0471-2309012, 8075768537.

ഫാഷന്‍ ഡിസൈനിങില്‍ ഡിഗ്രി

കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.  ഫോണ്‍: 8301030362, 9995004269, 0460 2226110.

error: Content is protected !!