വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് പരിശോധന 12ന് തുടങ്ങും

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ ഏപ്രില്‍ 12ന് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിശോധനയില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍/ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുക. പരിശോധന സമയത്ത് സ്ഥാനാര്‍ഥികള്‍ അവരുടെ ദൈനംദിന ചെലവുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍, ക്യാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, ബന്ധപ്പെട്ട വൗച്ചര്‍, ബില്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥിയുടെ പേരില്‍ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൗണ്ടിന്റെ ഏപ്രില്‍ 11 വരെ രേഖപ്പെടുത്തിയ ഇടപാടുകള്‍, പാസ്ബുക്ക് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ്

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഐ എച്ച് ആര്‍ ഡി നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോഴ്സുകള്‍ തുടങ്ങുന്നു. ‘എബിസിസ് ഓഫ് എ ഐ’ എന്ന കോഴ്സ് ഓണ്‍ലൈനായി ഏപ്രില്‍ 15 മുതല്‍ 19 വരെയാണ് നടത്തുക.  ഫീസ് 250 രൂപ.  രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് : https://ihrd.ac.in/index.php/ai-intro1.

എന്‍ സി വി ടി പരീക്ഷ; രജിസ്റ്റര്‍ ചെയ്യാം

പെരിങ്ങോം ഗവ.ഐ ടി ഐയില്‍ 2018 വരെയുള്ള കാലയളവില്‍ എസ് സി വി ടി പാസായ ട്രെയിനികള്‍ക്ക് എന്‍ സി വി ടി പരീക്ഷ പ്രൈവറ്റായി എഴുതാന്‍ ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0498 5236266, 9496303050

error: Content is protected !!