കഴക്കൂട്ടം ബിയർ പാർലർ സംഘർഷം; ഒന്നാം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

കഴക്കൂട്ടം ബിയർ പാർലർ സംഘർഷത്തിൽ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് കൊല കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്.

നിലവിൽ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയാണ്. അഭിജിത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. നിലവിൽ കസ്റ്റഡിയിലെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

error: Content is protected !!