കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ തീയതിയിൽ മാറ്റം

ഏപ്രിൽ 25 ലെ രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ) പരീക്ഷകൾ മെയ് 2 ന് നടക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.

തീയതി നീട്ടി

അഫിലിയേറ്റഡ്  കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര (ഏപ്രിൽ 2024) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി.

പരീക്ഷാ ഫലം 

നാലാം സെമസ്റ്റർ എം എ എക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത്  സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 06.05.2024 വരെ സ്വീകരിക്കും.

error: Content is protected !!