കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം   

2024-25 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/ സെൻററുകളിൽ  പി ജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇരുപത്തിയെട്ടോളം പഠനവകുപ്പുകളിലായി പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നാൽപ്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30-4-2024 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

മുൻ സെമസ്റ്റർ/ വർഷ  പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ  കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിൽ  (www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

error: Content is protected !!