ഗായികയും അവതാരകയുമായ ബിന്ദു ടീച്ചർ അന്തരിച്ചു

ഗായികയും അവതാരകയുമായ ബിന്ദു ടീച്ചർ അന്തരിച്ചു. അസുഖബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എകെജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഗായികയും റേഡിയോ അവതാരകയും കണ്ണൂരിലെ സാമൂഹിക സാംസ്കാരിക സ്ഥിരം അവതാരകയുമായിരുന്നു ബിന്ദു ടീച്ചർ.

മൂന്നര പതിറ്റാണ്ട് കാലം കോളേജ് ഓഫ് കോമേഴ്സ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപിക യായും ഓഫീസ് സ്റ്റാഫ് ആയും കലാസാംസ്കാരിക പ്രവർത്തകയായും സേവനമനുഷ്ഠിച്ച ബിന്ദു സജിത്ത് ടീച്ചറിന്റെ അകാല വിയോഗത്തിൽ കോളേജ് ഓഫ് കോമേഴ്സ് മാനേജ്മെൻറ്ും അധ്യാപകരും വിദ്യാർത്ഥികളും പൂർവവിദ്യാർഥികളും അനുശോചനം രേഖപ്പെടുത്തി.

നാളെ കാലത്ത് 8 മണി മുതൽ10 വരെ ടീച്ചറുടെ ഭൗതികശരീരം ചിറക്കൽ രാജാസ് സ്കൂളിന് സമീപത്തുള്ള അഞ്ജനയിൽ പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് 10.30 ന് പയ്യാമ്പലത്തെ പൊതു ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.

ടീച്ചറോടുള്ള ആദരസൂചകമായി നാളെ വ്യാഴാഴ്ച (25/4/24 ) കോളേജ് ഓഫ് കോമേഴ്സിന് അവധിയായിരിക്കും.

error: Content is protected !!