ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 6:45 നാണ് സംഭവം.

കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഷാജി-ദീപ്തി ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്.

error: Content is protected !!