ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ പിടിയില്‍

ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി.

ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടിൽ നിന്നാണ് സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്.

error: Content is protected !!