വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം തുടങ്ങി.  ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 9446973178, 9961488477, 9400006494.

വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍; കാലാവധി നീട്ടി

മാര്‍ച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി മെയ് 31വരെ നീട്ടിയതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, റോബോട്ടിക്സ്, വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354, 7560865447.
error: Content is protected !!