വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിപ്രം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് കോര്‍പ്പറേഷന്‍ പ്രധാന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 8547586330.

പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ മുന്നില്‍

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂര്‍. ലഭിച്ച ഫണ്ടിന്റെ 94.96 ശതമാനം ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്. എറണാകുളം, വയനാട് ജില്ലകള്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 397 പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടപ്പാക്കിയത്. ഇതിനായി ലഭിച്ച 1561.46 കോടി രൂപയില്‍ നിന്ന് 1494.78 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ബാക്കി പരമാവധി തുക ഈ മാസത്തിനകം വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കും. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍, കണ്ണൂര്‍ ഡി ഐ ജി ഓഫീസ്, ജില്ലാ കുടുംബശ്രീ മിഷന്‍ തുടങ്ങി നിരവധിപ്പേര്‍ ഇതിനകം തന്നെ നൂറ് ശതമാനം തുക വിനിയോഗിച്ച് കഴിഞ്ഞു.

ചാമ്പാട് പുഴക്കര റോഡ് ഉദ്ഘാടനം നാലിന്

വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തുകളിലെ ചാമ്പാട് പുഴക്കര റോഡ് ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ ഒമ്പത് മണിക്ക് ഡോ. വി ശിവദാസന്‍ എം പി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിക്കും.

സിറ്റിങ് മാറ്റി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സിറ്റിങ് 16ലേക്ക് മാറ്റിയതായി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

ഓംബുഡ്സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മാര്‍ച്ച് 12ന് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  രാവിലെ 11 മുതല്‍ 12 മണി വരെയാണ് സിറ്റിങ്. പരാതികള്‍ ഓംബുഡ്സ്മാന് നേരിട്ടും നല്‍കാം. കൂടാതെ ഇ മെയില്‍ (ombudsmanmgnregskannur@gmail.comombudsmanpmayg@gmail.com), ഫോണ്‍ (9447287542), തപാല്‍ എന്നിവ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. വിലാസം: ഓഫീസ് ഓഫ് ഓംബുഡ്സ്മാന്‍, ഇ ബ്ലോക്ക്, രണ്ടാം നില,  നോര്‍ക്ക ഓഫീസ് സമീപം, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍.

ഇലക്ട്രോണിക് വീല്‍ചെയര്‍; അപേക്ഷ ക്ഷണിച്ചു

പി സന്തോഷ് കുമാര്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് എട്ടിലുള്ള ഭിന്നശേഷിക്കാരന് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സിഡിപിഒയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 8281999015

അസാപ്പില്‍ സ്‌ക്രീനിങ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും

മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി അസാപ് കേരള സ്‌ക്രീനിങ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഐടിഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഗവ.ഐഡി, ഐടിഐ സര്‍ട്ടിഫിക്കറ്റ്, മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 9:30ന് തലശ്ശേരി പാലയാടുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹാജരാകണം.  ഫോണ്‍: 8075851148, 9633015813, 7907828369.

തീയതി നീട്ടി

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പിജിഡിസിഎ, ഡിസിഎ, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി മാര്‍ച്ച് 11 വരെ നീട്ടി. ഫോണ്‍: 8547005052, 9447596129.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന്

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

നഴ്സിങ് ഓഫീസര്‍ നിയമനം

അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 9.30ന് മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ നടക്കും. കേരള ഗവ.അംഗീകൃത നഴ്സസ് ആന്റ് മിഡ് വൈഫ് കൗണ്‍സലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2776485.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് ഉച്ചക്ക് രണ്ട് മണിക്ക് തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2405535.റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (എക്സ് സര്‍വീസ് മെന്‍ മാത്രം 242/22 ആന്റ് 243/22 – ഫസ്റ്റ് എന്‍സിഎ- എസ്ടി, മുസ്ലീം) തസ്തികയിലേക്ക് 2023 സെപ്റ്റംബര്‍ 26ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്ഐഎംഎസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 50 വയസ്സ് വരെ. വിധവകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഈ വിഭാഗക്കാര്‍ക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം അനുവദിക്കും. അപേക്ഷ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫീസുകളില്‍ മാര്‍ച്ച് 18നകം സമര്‍പ്പിക്കണം. മുമ്പ് സാഫില്‍ നിന്ന് ധനസഹായം  ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 7902502030, 0497 2732487.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ജയില്‍ വകുപ്പില്‍ കാര്‍പ്പന്ററി ഇന്‍സ്ട്രക്ടര്‍ (715/2022) തസ്തികയിലേക്ക് 2023 ആഗസ്റ്റ് 21ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ തിന്‍ ക്ലയന്റ് സിസ്റ്റം കമ്പ്യൂട്ടര്‍ ലാബിലെ എന്‍ കമ്പ്യട്ടിങ് ലൈസന്‍സ് പുതുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച 13ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2346027.

മാങ്ങാട്ടുപറമ്പ് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് രോഗികള്‍ക്ക് നല്‍കുന്നതിനാവശ്യമായ റൊട്ടി വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  മാര്‍ച്ച് 12ന് വൈകിട്ട് നാല് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2784650.

ലേലം

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ അധികാര പരിധിയിലുള്ളതും ബറ്റാലിയന്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളതും പൊലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ വിവിധ സാധനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേന മാര്‍ച്ച് ഏഴിന് രാവിലെ 11 മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ ലേലം ചെയ്യും. ഫോണ്‍: 0497 2781316.

error: Content is protected !!