സംഗമഗ്രാമ മാധവന്റെ പേരില്‍ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കും: മന്ത്രി ഡോ. ബിന്ദു

ഗണിതശാസ്ത്രത്തില്‍ ഇന്ത്യയുടെ തനത് സംഭാവനയര്‍പ്പിച്ച സംഗമഗ്രാമ മാധവന്റെ പേരില്‍ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ഗണിതശാസ്ത്രപ്രതിഭയുടെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രമുയര്‍ത്തുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാറും ഗവേഷക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബി.സി എട്ടു മുതല്‍ എ.ഡി പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളില്‍ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ പ്രഥമസ്ഥാനീയനാണ് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരമ്പര സ്ഥാപിച്ച സംഗമഗ്രാമ മാധവന്‍. ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞന്‍ ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവന്‍, ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു. മഹാനായ ഈ കേരളശാസ്ത്രജ്ഞന്റെ സ്മരണയ്ക്ക് പഠനകേന്ദ്രമെന്നത് കേരള ബജറ്റിലും പ്രഖ്യാപിച്ചിരുന്നു – മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

error: Content is protected !!