‘ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ല. വെസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.

ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് വിസി പേര് വിലക്കി ഉത്തരവിറക്കിയത്.ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി.

error: Content is protected !!