രാമേശ്വരം കഫെ സ്ഫോടനം; നാല് പേർ കസ്റ്റഡ‍ിയിലെന്ന് സൂചന

കഫേയിലെ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ധാർവാഡ് , ഹുബ്ബള്ളി , ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ കഫേ സന്ദർശിച്ചു. തിരക്കുള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ശക്തി കുറഞ്ഞ ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച പൊലീസ് 2022-ൽ മംഗളുരുവിലുണ്ടായ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ്.

ശനിയാഴ്ച 12മണിയോടെ രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട വെച്ച ആളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. റവ ഇഡലി ഓർഡർ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയിൽ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതൽ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം

error: Content is protected !!