കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈം ടേബിൾ

2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള        മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023) പരീക്ഷകൾ മാർച്ച് 13 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രായോഗികപരീക്ഷകൾ

ആറാം സെമസ്റ്റർ ബി എ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 26, 27 തീയതികളിൽ പിലാത്തറ ലാസ്യകോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും.

ഒന്നാം സെമസ്റ്റർ എം സി എ ഡിഗ്രി നവംബർ 2023 പ്രായോഗിക പരീക്ഷകൾ 2024ഫെബ്രുവരി 26, 27, 28, 29, മാർച്ച് 1, 4 തീയതികളിലായി അതത് കോളേജിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ്- റെഗുലർ/ സപ്ലിമെൻററി), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!