മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു

കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി തെങ്ങുംപള്ളിൽ ബിജു (മാത്തൻ- 46) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 തോടെ ആയിരുന്നു അപകടം. ബിജുവിൻ്റ പറമ്പിലെ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മാനന്തവാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: സന്ധ്യ. മക്കൾ: ആഷ്ലിൻ, 40 ദിവസം പ്രായമുഉള്ള മകളുമുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4.30 ന് അമ്പായത്തോട് സെൻ്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ.

error: Content is protected !!