ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ; ഭാരവാഹികൾ കോടതിയിലേക്ക്

കേന്ദ്രകായികമന്ത്രാലയത്തിന്‍റെ സസ്പെന്‍ഷനെതിരെ ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്. ജനുവരി 16ന് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു. ഡിസംബര്‍ 24നാണ് സഞ്ജയ് സിങ് അധ്യക്ഷനായ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്. ബ്രിജ്ഭൂഷന്‍റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ഗുസ്തി ഫെഡറേഷന്‍ അടുത്താഴ്ച കോടതിയെ സമീപിക്കും. ജനാധിപത്യപരമായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

error: Content is protected !!