കോതമംഗലത്ത് കെഎസ്ആർടിസി ബസ്സിന്റെ ടയർ ഊരിത്തെറിച്ചു

കെഎസ്ആർടിസി ബസിൻ്റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചു. എറണാകുളം കോതമംഗലത്ത് വെച്ചാണ് സംഭവം. മൂന്നാറിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനും സ്കൂളിനും സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

ടയർ ഊരി തെറിച്ചു മാറിയിട്ടും ഏതാനും മീറ്റർ മുൻപോട്ട് പോയതിന് ശേഷമാണ് വണ്ടി നിന്നത്. റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സാധാരണ ദിവസങ്ങളിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും വൻ തിരക്ക് ഉണ്ടാകാറുള്ള സ്ഥലമാണിത്. ടയർ ഊരിത്തെറിച്ചതോടെ മീറ്ററുകളോളം ബസ് ഉരഞ്ഞ് നീങ്ങിയതിൻ്റെ പാടുകൾ റോഡിൽ ഉണ്ടായിട്ടുണ്ട്.

error: Content is protected !!