തിരുവല്ലത്ത് ഷഹാനയുടെ ആത്മഹത്യ; സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി യുവതിയുടെ കുടുംബം

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. വിഷയത്തില്‍ ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇയാള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി.

അതേസമയം പ്രതികള്‍ക്കായുള്ള പരിശോധന തുടരുകയാണെന്നാണ് പൊലീസ് നിലപാട്. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തേക്ക് തിരുവല്ലം പൊലീസിന്റെ പ്രത്യേക സംഘം ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

error: Content is protected !!