മരചീനി തൊണ്ട് കഴിച്ച പതിമൂന്ന് പശുക്കൾ കൂട്ടത്തോടെ ചത്തു

തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു. സഹോദരങ്ങളായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. കർഷകർക്ക് അടിയന്തിര സാഹയം നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി  പറഞ്ഞു. മരചീനി തൊണ്ട് കഴിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തൽ. ഇന്നലെ രാത്രിയോടെയാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുകൾ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനായ ജോർജും, സഹോദരൻ മാത്യുവും ചേർന്നായിരുന്നു പശുക്കളുടെ പരിപാലനം. 2022 ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള പുരസ്‌കാരം മാത്യുവിന് ലഭിച്ചിട്ടുണ്ട്.

പശുകളുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടം നടത്തിയതിൽ നിന്നാണ് മരചീനി തൊണ്ട് ഉള്ളിൽ ചെന്നാണ് പശുക്കൾ ചത്തതെന്ന് കണ്ടെത്തിയത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കുട്ടി കർഷകർക്ക് സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

error: Content is protected !!