മ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോദ്യമചെയ്ത പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രത്ത് മ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ പാ​റ​വി​ള കു​ഴി​യ​ൻ​വി​ള ല​ക്ഷം​വീ​ട്ടി​ൽ പാ​പ്പി എ​ന്ന സു​ജി​ത്ത് (22) മൂ​ന്നാം പ്ര​തി ക​ല്ല​ടി​ച്ചാം​മൂ​ല ആ​ലു നി​ന്ന​വി​ള വീ​ട്ടി​ൽ അ​ച്ചു (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​വ​ളം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​രേ​ഷ്(46) എ​ന്ന​യാ​ൾ​ക്ക് നേ​രെ പൂ​ങ്കു​ളം ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പൂ​ങ്കു​ള​ത്തെ ട​ർ​ഫി​ന​ടു​ത്ത് വ​ച്ച് പ്ര​തി​ക​ൾ സു​രേ​ഷി​നെ ത​ല​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു​പേ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

error: Content is protected !!