സാമ്പത്തിക ഞെരുക്കം സംബന്ധിച്ച കേരളത്തിന്റെ ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേരളം ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്നുവെന്നും അറിയിച്ചിരുന്നു.

അടിയന്തിരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 25ന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

error: Content is protected !!