കഥാകൃത്ത് ജോസഫ് വൈറ്റില അന്തരിച്ചു

കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. 2012ൽ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ ‘സമയം’ മാസികയുടെ പത്രാധിപരായിരുന്നു. നോവൽ, നാടകം, കഥ, തിരക്കഥ വിഭാ​ഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ചരമ വാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികൾ.

error: Content is protected !!