തൃശൂരിൽ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ കുറ്റൂരിൽ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കോലഴി പഞ്ചായത്തിൽ കുറ്റൂർ സ്കൂളിന് സമീപമുള്ള ആമ്പൽ സൂപ്പർ സ്റ്റോറിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. തൃശൂരിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കുറ്റൂർ സ്വദേശി ശശികുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സമീപത്തുള്ള കടകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഒരു ബെഡ് ഷോപ്പും, കമ്പ്യൂട്ടർ സ്ഥാപനവും തൊട്ടടുത്ത് പ്രവർത്തിക്കുന്നുണ്ട്.

error: Content is protected !!